ന്യൂഡൽഹി: മുൻ മന്ത്രി നീലലോഹിതദാസൻ നാടാർക്കെതിരെയായ ലൈംഗികാതിക്രമ കേസിൽ അപ്പീൽ തള്ളിയ സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധന ഹർജി നൽകി പരാതിക്കാരി. നീലലോഹിതദാസൻ നാടാരെ കേസിൽ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.
ഇതേ തുടർന്നാണ് പരാതിക്കാരി ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. എന്നാൽ സുപ്രീംകോടതി അപ്പീൽ തള്ളുകയായിരുന്നു. ഇത് പുനഃപരിശോധിക്കണമെന്നാണ് നിലവിലെ ഹർജി.
നായനാർ മന്ത്രിസഭയിൽ ഏറെ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു നീലലോഹിതദാസൻ നാടാർക്കെതിരെ രജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസ്. വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥ നൽകിയ പരാതിയിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
ഹൈക്കോടതി വിധിക്കെതിരെ പരാതിക്കാരി സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ഇടപെടാൻ തക്ക തെളിവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു.